 |
രവീന്ദ്രന്‍
(1943-2005):
മലായാളസംഗീതലോകത്ത് "രവീന്ദ്രസംഗീതം" എന്ന മേല്‍വിലാസം തീര്‍ത്ത, കുളത്തുപുഴ
രവി, എന്ന രവീന്ദ്രന്‍ മാസ്‌റ്റര്‍. മലയാളത്തിലും തമിഴിലുമായി ഏകദേശം
150
ഓളം സിനിമകള്‍ക്ക് സംഗീതം പകര്‍ന്നു. കൂടാതെ അനേകം ലളിതഗാനങ്ങളും,
ഉത്സവഗാനങ്ങളും രവീന്ദ്രസംഗീതത്തില്‍ പിറവിയെടുത്തു. "വസന്തഗീതങ്ങള്‍" അവയില്‍
ഒന്നു മാത്രം.
ബാല്യം
ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത
കോളേജില്‍ സംഗീത പഠനത്തിനായി
ചേര്‍ന്നു. ഗാന ഗന്ധര്‍വ്വന്‍ ശ്രീ.യേശുദാസ്
അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു അവിടെ. ദാരിദ്രം നിറഞ്ഞ ബാല്യകാലം
അദ്ദേഹത്തിന്റെ പഠനത്തെ
പ്രതികൂലമായി ബാധിച്ചെങ്കിലും, കഠിന പ്രയ്‌ത്നവും ആത്മവിശ്വാസവും
അതിനേയെല്ലാം അതിജീവിച്ച് മലയാള സംഗീത ലോകത്ത് അതുല്ല്യമായ ഒരു സ്ഥാനം
നേടിയെടുക്കാന്‍ അദ്ദേഹത്തേ സഹായിച്ചു.
ഒരു ഗായകന്‍ ആയിതീരാന്‍ ആഗ്രഹിച്ച രവീന്ദ്രന്‍ എം.എസ്സ്.ബാബുരാജ് അടക്കം
പ്രശസ്തരായ ഒരു
പാട് സംഗീത സംവിധായകരുടെ അരികില്‍ അവസരങ്ങള്‍ക്കായി അലഞ്ഞു.
ഏകദേശം
30 തോളം
ഗാനങ്ങള്‍ ആലപിച്ചു, നിര്‍ഭാഗ്യവശാല്‍
അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. അവസരങ്ങള്‍ കുറഞ്ഞ അദ്ദേഹം "ഡംബിംഗ് ആര്‍ടിസ്റ്റായും",
ഗാനമേള ട്രൂപ്പുകളിലേ ഗായകനായും ഉപജീവനത്തിനുള്ള മാര്‍ഗ്ഗം തേടി. പക്ഷേ
അദ്ദേഹത്തിന്റെ നിയോഗം ഒരു സംഗീത സംവിധായകനാവാന്‍ ആയിരിക്കം, അതെ അങ്ങനെ
മലയാളം കണ്ട എക്കാലത്തേയും ഏറ്റവും മികച്ച സംഗീത സംവിധായകരില്‍ ഒരാളായി മാറി
രവീന്ദ്രന്‍ മാസ്റ്റര്‍.
സംഗീത ജീവിതത്തിലെ നാള്‍വഴികള്‍
ഗായകനാവാന്‍ ആഗ്രഹിച്ച അദ്ദേഹത്തിലേ പ്രതിഭയേ തിരിച്ചറിഞ്ഞതും, സംഗീത
സംവിധായകനാവാന്‍ പ്രേരിപ്പിച്ചതും സഹായിച്ചതും ഗാന ഗന്ധര്‍വ്വന്‍ ശ്രീ
യേശുദാസ് ആയിരുന്നു.
ശ്രീ.ശശികുമാര്‍ സംവിധാനം നിര്‍വ്വഹിച്ച "ചൂള" ആയിരുന്നു രവീന്ദ്രന്‍ സംഗീതം നല്‍കിയ ആദ്യസിനിമ. യേശുദാസ് ആലപിച്ച "താരകേ മിഴിയിതളില്‍" എന്ന ഗാനം വളരേ അധികം
ജനപ്രീതി നേടുകയും അതുവഴി ഒരു പാടു അവസരങ്ങള്‍ അദ്ദേഹത്തിനു നേടികൊടുക്കയും
ചെയ്തു. അര്‍ധശാസ്ത്രീയ സംഗീതവും മെലഡിയും ഇഴചേര്‍ത്ത് തന്റേതുമാത്രമായ ഒരു
ശൈലി പിന്‍തുടര്‍ന്ന രവീന്ദ്രന് പിന്നേ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
1981
ല്‍ പുറത്തിറങ്ങിയ "തേനും വയമ്പും" എന്ന ചിത്രത്തിലൂടെ രവീന്ദ്രസംഗീതം എന്ന
മേല്‍വിലാസം തന്നെ അദ്ദേഹത്തിനു ലഭിച്ചു. "തേനും വയമ്പും" (എസ്.ജാനകി), "ഒറ്റ
കമ്പിനാദം മാത്രം" (യേശുദാസ്), തുടങ്ങീ സിനിമയിലെ എല്ലാഗാനങ്ങളും ഹിറ്റുകള്‍
ആയിരുന്നു. അതേ ആ ഗാനങ്ങള്‍ കാലത്തിനതീതമായി ഇന്നും മലയാളികള്‍ ഏറ്റു പാടുന്നു.
"തേനും വയമ്പും" (തേനും വയമ്പും), "വികാര നൗകയുമായ്","അഴകേ
നിന്‍" (അമരം), "ഏഴു
സ്വരങ്ങളും" (ചിരിയോ ചിരി), "നിറങ്ങളേ പാടു"(അഹം), "പ്രമദവനം വീണ്ടും", "ഗോപികാവസന്തം"
(ഹിസ് ഹൈനസ്സ് അബ്ദുള്ള), "ഹരിമുരളീരവം" (ആറാം
തമ്പുരാന്‍), "ശ്രീലവസന്തം",
"കാര്‍മുകില്‍ വര്‍ണ്ണന്റെ" (നന്ദനം), "ഗംഗേ","കളഭം തരാം" (വടക്കുനാഥന്‍), "ഏതോ
നിദ്രതന്‍" (അയാള്‍ കഥയെഴുതുകയാണ്), തുടങ്ങിയവ അദ്ദേഹത്തിന്റെ ജനപ്രീയ
ഗാനങ്ങളില്‍ ചിലതു മാത്രം
150തോളം സിനിമകളിലും നിരവധി ആല്‍ബങ്ങള്‍ക്കുമായി
1000തില്‍ പരം ഗാനങ്ങള്‍ക്ക്
സംഗീതം പകര്‍ന്ന രവീന്ദ്രന്‍ മാസ്റ്റര്‍ എന്ന സംഗീത മാന്ത്രികന്‍
2005 മാര്‍ച്ച്
3
ന് നമ്മേ വിട്ടു പിരിഞ്ഞു. |